ആര്യാമ സുന്ദരം സുപ്രീംകോടതിയില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരാകും

തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി സുപ്രീംകോടതിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ആര്യാമ സുന്ദരം ഹാജരാകും. ഇത് സംബന്ധിച്ച ഇന്ന് കൂടിയ ദേവസ്വം ബോര്‍ഡ് യോഗമാണ് തീരുമാനമെടുത്തത്.


സുപ്രീംകോടതിയില്‍ ബോര്‍ഡിന് വേണ്ടി ഹാജരാകുന്ന ആര്യാമ സുന്ദരവുമായി ചര്‍ച്ച നടത്താനും ആവശ്യമായ വിശദാംശങ്ങളും വിവരങ്ങളും നല്‍കാനുമായി ദേവസ്വം കമ്മിഷണര്‍ എന്‍ വാസു, ദേവസ്വം ബോര്‍ഡിന്റെ ഹൈക്കോടതി സ്റ്റാന്റിംഗ് കൗണ്‍സില്‍ അഭിഭാഷകരായ കെ ശശികുമാര്‍, എസ് രാജ്മോഹന്‍ എന്നിവരെ ബോര്‍ഡ് ചുമതലപ്പെടുത്തി.
ശബരിമല സ്ത്രീപ്രവേശന കേസ് സുപ്രീം കോടതിയുടെ പരിഗണനയിലായിരുന്ന കാലഘട്ടത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റായിരുന്ന അഡ്വക്കേറ്റ് എം രാജഗോപാലന്‍ നായരുടെ വിദഗ്ധ അഭിപ്രായം ആരായാനും ബോര്‍ഡ് യോഗം തീരുമാനിച്ചതായി പ്രസിഡന്റ് എ പത്മകുമാര്‍ അറിയിച്ചു.
ഈ മാസം 13-ാം തീയതി സുപ്രീംകോടതി ഹര്‍ജികള്‍ പരിഗണിക്കുന്ന ഘട്ടത്തില്‍, ദേവസ്വം ബോര്‍ഡിന് കോടതിയില്‍ അഭിപ്രായം പറയേണ്ട സാഹചര്യം വന്നാല്‍ മാത്രമായിരിക്കും ബോര്‍ഡിന്റെ നിലപാട് അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കുക.

Leave a Reply

Your email address will not be published. Required fields are marked *