മെയിന്‍ ബാറ്റില്‍ ടാങ്കായ അര്‍ജുന്‍ മാര്‍ക്ക് 1 എ പ്രധാനമന്ത്രി കരസേനക്ക് കൈമാറി

ചെന്നൈ: മെയിന്‍ ബാറ്റില്‍ ടാങ്കായ അര്‍ജുന്‍ മാര്‍ക്ക് 1 എ കരസേനക്ക് കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദി.

ചെന്നെയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കരസേന മേധാവി മേജര്‍ ജനറല്‍ എംഎം നരവനെയ്ക്ക് പ്രതീകാത്മകമായി കൈമാറിക്കൊണ്ട് ഇന്ത്യ തദ്ദേശിയമായി നിര്‍മ്മിച്ച ടാങ്ക് കരസേനയുടെ ഭാഗമാക്കുകയായിരുന്നു. ചടങ്ങിന് പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി കെ പളനി സ്വാമിയും, ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും ചേര്‍ന്ന് പ്രധാനമന്ത്രിയെ ആദരിച്ചു.

പ്രതിരോധ മേഖലയില്‍ സ്വയം പര്യാപ്തരാകാന്‍ ഇന്ത്യ വലിയ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. തമിഴ് കവി സുബ്രഹ്മണ്യന്‍ ഭാരതീയാര്‍ ഉദ്ധരിച്ചായിരുന്നു സ്വയം ആശ്രയിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മോദി അഭിപ്രായപ്പെട്ടത്. അര്‍ജുന്‍ മെയിന്‍ ബാറ്റില്‍ ടാങ്ക് (എം‌കെ -1 എ) അവതരിപ്പിക്കുന്നതില്‍ അഭിമാനിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാണ സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ ടാങ്ക് നിര്‍മ്മാണ സംസ്ഥാനമായി മാറുന്നത് ഇപ്പോള്‍ എനിക്ക് കാണാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ചെന്നൈ മെട്രോ റെയില്‍ ഉള്‍പ്പടേയുള്ളവയുടെ വികസനത്തിനായി കേന്ദ്രവുമായി എഐഎഡിഎംകെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതായും പനീര്‍സെല്‍വം പറഞ്ഞു.

ലോക്‌സഭയില്‍ ബുധനാഴ്ച പ്രധാനമന്ത്രിയുടെ പ്രസംഗം കേട്ടു, പ്രധാനമന്ത്രിക്ക് ജനങ്ങളോടുള്ള താല്‍പ്പര്യത്തെ ഇത് പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *