ഭീ​ഷ​ണി​ക്ക് വ​ഴ​ങ്ങി​ല്ല, ഭാര്യ ജോ​ലി ഉ​പേ​ക്ഷി​ക്കി​ല്ല: എം.​ബി.​രാ​ജേ​ഷ്

പാ​ല​ക്കാ​ട്: ഭീ​ഷ​ണി​ക്ക് വ​ഴ​ങ്ങി കാ​ല​ടി സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഭാ​ര്യ ആ​ര്‍.​നി​നി​ത​യ്ക്ക് ല​ഭി​ച്ച ജോ​ലി വേ​ണ്ടെ​ന്ന് വ​യ്ക്കി​ല്ലെ​ന്ന് ഭ​ര്‍​ത്താ​വും സി​പി​എം നേ​താ​വു​മാ​യ എം.​ബി.​രാ​ജേ​ഷ്. വി​വാ​ദ​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് രാ​ജേ​ഷ് പ്ര​തി​ക​രി​ക്കു​ന്ന​ത്.

ഭാ​ര്യ​യു​ടെ നി​യ​മ​നം അ​ട്ടി​മ​റി​ക്കാ​ന്‍ മൂ​ന്നം​ഗ ഉ​പ​ജാ​പ സം​ഘം മൂ​ന്ന് ത​ല​ത്തി​ല്‍ ശ്ര​മം ന​ട​ത്തി. നി​നി​ത​യെ ഒ​ഴി​വാ​ക്കി ഇ​ന്‍റ​ര്‍​വ്യൂ ബോ​ര്‍​ഡി​ല്‍ ഉ​ണ്ടാ​യി​രു​ന്ന പ്ര​മു​ഖ​നൊ​പ്പം ജോ​ലി ചെ​യ്യു​ന്ന ആ​ള്‍​ക്ക് നി​യ​മ​നം കി​ട്ടാ​ന്‍ വേ​ണ്ടി​യാ​ണ് വി​വാ​ദ​മു​ണ്ടാ​ക്കു​ന്ന​ത്.

ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ചാ​ല്‍ നി​യ​മ​ന​ത്തി​ല്‍ ക്ര​മ​ക്കേ​ട് ആ​രോ​പി​ക്കു​മെ​ന്നും മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​ര​ണം ന​ട​ത്തു​മെ​ന്നും നേ​ര​ത്തെ ഭീ​ഷ​ണി ഉ​യ​ര്‍​ന്നി​രു​ന്നു. ഭീ​ഷ​ണി​ക്ക് വ​ഴ​ങ്ങാ​തെ വ​ന്ന​പ്പോ​ഴാ​ണ് വി​വാ​ദ​മു​ണ്ടാ​ക്കി​യ​ത്. വി​ഷ​യ വി​ദ​ഗ്ധ​രി​ല്‍ ഒ​രാ​ളു​ടെ സു​ഹൃ​ത്താ​യ അ​ധ്യാ​പ​ക​ന്‍ ഫോ​ണി​ല്‍ വി​ളി​ച്ചി​രു​ന്നു​വെ​ന്നും പേ​ര് ഇ​പ്പോ​ള്‍ പ​ര​സ്യ​മാ​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ഭി​മു​ഖ​ത്തി​ന് മു​ന്‍​പ് ത​ന്നെ നി​നി​ത​യെ അ​യോ​ഗ്യ​യാ​ക്കാ​ന്‍ ശ്ര​മ​മു​ണ്ടാ​യി​രു​ന്നു. വി​ഷ​യ വി​ദ​ഗ്ധ​രി​ല്‍ ആ​രെ​യും നി​നി​ത​യ്ക്ക് മു​ന്‍ പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നി​ല്ല. വ​കു​പ്പ് മേ​ധാ​വി ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ത്തി​ന് ഉ​മ്മ​ര്‍ ത​റ​മേ​ല്‍ മ​റു​പ​ടി പ​റ​യ​ണം.

നി​യ​മ​ന​ത്തി​നെ​തി​രേ ഉ​ദ്യോ​ഗാ​ര്‍​ഥി ന​ല്‍​കി​യ പ​രാ​തി മ​റ്റൊ​രു ഉ​ദ്യോ​ഗാ​ര്‍​ഥി​ക്ക് അ​യ​ച്ചു ന​ല്‍​കി​യ​ത് കേ​ട്ടു​കേ​ള്‍​വി​യി​ല്ലാ​ത്ത ന​ട​പ​ടി​യാ​ണ്. ആ​രോ​പ​ണ​ത്തി​ന് കാ​ര​ണം രാ​ഷ്ട്രീ​യ വി​രോ​ധ​മ​ല്ലെ​ന്നും സ്ഥാ​പി​ത താ​ത്പ​ര്യ​മാ​ണെ​ന്നും എം.​ബി.​രാ​ജേ​ഷ് ആ​രോ​പി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *