മുഖ്യമന്ത്രിക്കെതിരായ കെ.സുധാകരന്‍റെ പരാമര്‍ശത്തിനെതിരെ ഡി.വൈ.എഫ്.ഐ

കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരായ കെ.സുധാകരന്‍ എം.പിയുടെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ ഡിവൈഎഫ്‌ഐ. കോണ്‍ഗ്രസിനെ നയിക്കുന്നത് സംഘപരിവാര്‍ ആശയങ്ങളാണെന്നും വിഷം വമിക്കുന്ന ജാതി ബോധമാണ് കോണ്‍ഗ്രസിന്‍റേതെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു. സുധാകരന്‍റേത് വ്യക്തിപരമായ ജല്‍പനമല്ലെന്നും ഡിവൈഎഫ്‌ഐ വിമര്‍ശിച്ചു.

അതേസമയം, മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ചില്ലെന്നും, ഒരു തൊഴില്‍ വിഭാഗത്തെ കുറിച്ച്‌ പറയുന്നത് എങ്ങനെ അപമാനമാകുമെന്നും സുധാകരന്‍ ചോദിച്ചു. വിവാദ പ്രസ്താവന പിന്‍വലിക്കണമെന്ന് പറഞ്ഞ ഷാനിമോള്‍ ഉസ്മാനെതിരെയും കെ സുധാകരന്‍ രൂക്ഷ വിമര്‍ശനം നടത്തി.

ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന ഒരാള്‍ക്ക് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ എന്നാണ് കണ്ണൂരില്‍ കെ.സുധാകരന്‍ പറഞ്ഞത്. ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന് ഹെലികോപ്ടര്‍ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്നും സുധാകരന്‍ പറഞ്ഞു. തലശേരിയില്‍ നടന്ന കോണ്‍ഗ്രസ് പൊതുയോഗത്തിലായിരുന്നു സുധാകരന്‍റെ വിവാദ പ്രസംഗം.

Leave a Reply

Your email address will not be published. Required fields are marked *