ചെങ്കോട്ടയിലെ അനിഷ്ട സംഭവങ്ങള്‍ വേദനിപ്പിച്ചു: പ്രധാന മന്ത്രി

ന്യൂഡല്‍ഹി : റിപബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ അനിഷ്ട സംഭവങ്ങള്‍ വേദനിപ്പിച്ചുവെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിച്ചു. നടക്കാന്‍ പാടില്ലാത്ത സംഭവങ്ങളാണ് ഉണ്ടായത്.

കൊവിഡ് വാക്‌സിനില്‍ ഇന്ത്യ സ്വയംപര്യാപ്തത നേടിയതായും പ്രധാന മന്ത്രി പറഞ്ഞു. മറ്റ് രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കി സഹായിക്കാന്‍ ഇന്ത്യക്ക് കഴിയുന്നു. 30 ലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്‍ എടുത്തു കഴിഞ്ഞുവെന്നും പ്രധാന മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *