പുതുച്ചേരിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ രാജിവച്ചു ബി ജെ പിയിലേക്ക്

പുതുച്ചേരി: പുതുച്ചേരിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബി ജെ പിയിലേക്ക്. 13 കോണ്‍ഗ്രസ് നേതാക്കളാണ് ബി ജെ പിയില്‍ ചേരുന്നത്. പാര്‍ട്ടിയുടെ അഞ്ച് സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ ബി ജെ പിയില്‍ ചേരാനായി രാജിവച്ചു. രാജിയ്‌ക്ക് ശേഷം നേതാക്കള്‍ ബി ജെ പി നേതൃത്വവുമായി ചര്‍ച്ച നടത്തി.

31ന് പുതുച്ചേരിയില്‍ നടക്കുന്ന ബി ജെ പി സമ്മേളനത്തില്‍ കേന്ദ്രനേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. ഇതില്‍ നമശിവായം പാര്‍ട്ടിയില്‍ ചേര്‍ന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് സാദ്ധ്യത.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഇതിനകം ഇരുപതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പുറത്താക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *