ഡോളര്‍ കടത്ത് കേസില്‍ എം. ശിവശങ്കറിനെ റിമാന്‍ഡ് ചെയ്തു

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍  എം. ശിവശങ്കറിനെ കോടതി റിമാന്‍ഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി ഒന്‍പതുവരെയാണ് എറണാകുളം സാമ്ബത്തിക കുറ്റാന്വേഷണ കോടതി ശിവശങ്കറിനെ റിമാന്‍ഡ് ചെയ്തത്. കേസില്‍ കഴിഞ്ഞ ആഴ്ചയാണ് കസ്റ്റംസ് കോടതി അനുമതിയോടെ എം ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ശിവശങ്കറിനെകോടതിയില്‍ ഹാജരാക്കിയത്. യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ന്‍റെ മു​ന്‍ ചീ​ഫ് അ​ക്കൗ​ണ്ട് ഓ​ഫീ​സ​ര്‍ ഖാ​ലി​ദ് വി​ദേ​ശ​ത്തേ​ക്ക് ഡോ​ള​ര്‍ ക​ട​ത്തി​യ കേ​സി​ല്‍ ശിവശങ്കറിന് പങ്കുണ്ടെന്ന് ആരോപിച്ചാണ് ക​സ്റ്റം​സി​ന്‍റെ ഈ നി​ര്‍​ണാ​യ​ക ന​ട​പ​ടി.

ഒ​ന്ന​ര​ക്കോ​ടി രൂ​പ​യു​ടെ ഡോ​ള​ര്‍ ക​ട​ത്തി​ല്‍ ശി​വ​ശ​ങ്ക​റി​ന് പ​ങ്കു​ണ്ടെ​ന്നാ​ണ് കസ്റ്റം​സ് വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല ഇക്കാര്യത്തില്‍ ശി​വ​ശ​ങ്ക​റി​നെ​തി​രെ ശ​ക്ത​മാ​യ തെ​ളി​വു​ണ്ടെ​ന്നും ക​സ്റ്റം​സ് കോ​ട​തി​യില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ 15 കോടിയോളം രൂപ ശിവശങ്കറിന്റെ നേതൃത്വത്തില്‍ വിദേശത്തേക്ക് ഡോളറായി കടത്തിയെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്.

ഇതിനിടയില്‍ കേ​സി​ല്‍ എം. ​ശി​വ​ശ​ങ്ക​ര്‍ ജാ​മ്യാ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചിരുന്നു. അത് അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച കോ​ട​തി പ​രി​ഗ​ണി​ക്കും. കഴിഞ്ഞ ദിവസം സ്വര്‍ണക്കടത്ത് കേസിലും കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും എം ശിവശങ്കറിന് ജാമ്യം ലഭിച്ചെങ്കിലും ഇന്ന് ഡോളര്‍ കടത്ത് കേസ് കോടതി ജാമ്യം നല്‍കിയില്ല.

Leave a Reply

Your email address will not be published. Required fields are marked *