അടുത്ത 100 ദിവസത്തിനുള്ളില്‍ എല്ലാ രാജ്യങ്ങളിലും കോവിഡ് വാക്‌സിനേഷന്‍ നടക്കണം

ജനീവ: ജനിതക മാറ്റം വന്ന വൈരസ് ലോകത്ത് വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മിക്ക രാജ്യങ്ങളും വാക്‌സിനേഷന്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. – പ്രതികരണവുമായി ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനോം.

‘ വിവിധ രാജ്യങ്ങള്‍ വാക്‌സിനേഷന്‍ ആരംഭിച്ചു. അടുത്ത നൂറു ദിവസത്തിനുള്ളില്‍ എല്ലാ രാജ്യങ്ങളിലും വാക്‌സിനേഷന്‍ ആരംഭിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരെയും അപകട സാധ്യതയുള്ളവരെയും സംരക്ഷിക്കപ്പെടണം’ അദേഹം പറഞ്ഞു.

ജനിവയില്‍ വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കവെയാണ് ടെഡ്രോസ് ഇക്കാര്യം പറഞ്ഞത്. സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളെയും മഹാമാരിയില്‍ നിന്ന് സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും അദേഹം ആവശ്യപ്പെട്ടു. വാക്‌സിനേഷന്‍ ആരംഭിച്ച സമ്ബന്ന രാജ്യങ്ങള്‍ മഹാമാരിയുടെ പാഠങ്ങള്‍ മറക്കരുതെന്നും അദേഹം പറഞ്ഞു.

എയ്ഡ്‌സ് വാക്‌സിന്‍ എത്തിയപ്പോള്‍ സമ്ബന്ന രാജ്യങ്ങള്‍ക്ക് മാത്രമാണ് അത് വാങ്ങിക്കാന്‍ കഴിഞ്ഞത്. വാക്‌സിന്‍ ലഭ്യമാകുമ്ബോള്‍ അത് കുറഞ്ഞ നിരക്കില്‍ ലഭ്യമാകുന്നുണ്ട് ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയും ആരോഗ്യ സംരക്ഷകരും ഉറപ്പുവരുത്തണം. 2009-10 കാലഘട്ടത്തില്‍ എച്ച്‌1എന്‍1 പൊട്ടിപ്പുറപ്പെട്ടപ്പോള്‍ സാമ്ബത്തികമായി പിന്നില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമായപ്പോഴേക്കും മഹാമാരി അവസാനിച്ചിരുന്നു. ഇത് ഇനിയും ആവര്‍ത്തിക്കരുതെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ടെഡ്രോസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *