കോവളത്ത് രാജ്യത്തെ ഏറ്റവും വലിയ ക്രാഫ്റ്റ് വില്ലേജ് പ്രവര്‍ത്തനമാരംഭിച്ചു

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ക്രാഫ്റ്റ് വില്ലേജ് കോവളത്ത് ആരംഭിച്ചു. വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കിയത്. എട്ടര ഏക്കറില്‍ ആരംഭിച്ച ഈ സംരംഭം ടൂറിസം രംഗത്തും, കൈത്തൊഴില്‍ കരകൗശല രംഗത്തും ഒരുപോലെ പ്രയോജനപ്പെടാവുന്ന രീതിയിലാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.

ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തി കലകള്‍ക്കും കലാകാരന്മാര്‍ക്കും അതാത് മേഖലയിലെ ജനങ്ങള്‍ക്കും അഭിവൃദ്ധി ഉണ്ടാക്കുക എന്ന കാഴ്ചപ്പാടോടു കൂടിയാണ് പദ്ധതി തുടങ്ങിയത്.

എംപോറിയം, ആര്‍ട്ട് ഗാലറി, സ്റ്റുഡിയോകള്‍, ഡിസൈന്‍ സ്ട്രാറ്റജി ലാബ്, പ്രത്യേക കൈത്തറി ഗ്രാമം, ഓഡിറ്റോറിയം, ആംഫി തീയറ്റര്‍, ഗെയിം സോണുകള്‍, പലതരം ഉദ്യാനങ്ങള്‍ തുടങ്ങിയവയെല്ലാം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. വിനോദസഞ്ചാര വകുപ്പിനുവേണ്ടി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിയാണ് ഈ വില്ലേജ് നിര്‍മിച്ചിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *