ഉത്തരവാദിത്വങ്ങള്‍ മുഴുവന്‍ തൊഴിലാളികളുടെ തലയില്‍ കെട്ടി വയ്‌ക്കരുത്: സി ഐ ടി യു

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയില്‍ വ്യാപക ക്രമക്കേടെന്ന ബിജു പ്രഭാകറിന്റെ ആരോപണത്തിന് പിന്നാലെ തൊഴിലാളികളെ പൊതുസമൂഹത്തിന് മുന്നില്‍ അപഹസിക്കാനാണ് എം ഡിയുടെ ശ്രമമെന്ന്‌ സി ഐ ടി യു .

എം ഡി തന്റെ പ്രസ്‌താവന തിരുത്തണം. എം ഡിയുടേത് അനുചിതമായ പ്രസ്‌താവനയാണ്. എം ഡി സ്വന്തം കഴിവുകേട് തൊഴിലാളിക്കു മേല്‍ കെട്ടി വയ്‌ക്കുകയാണ്. സ്വിഫ്‌റ്ര് പദ്ധതിയില്‍ ചര്‍ച്ച നടത്തണം. ക്രമക്കേടുണ്ടെങ്കില്‍ കണ്ടെത്തേണ്ടത് മാനേജുമെന്റാണെന്നും എളമരം കരീം പറഞ്ഞു

ഇതൊന്നും വാര്‍ത്താ സമ്മേളനം നടത്തിയല്ല വിശദീകരിക്കേണ്ടത്. തൊഴിലാളികളുടെ സഹകരണത്തോടെ, അവരെ വിശ്വാസത്തില്‍ എടുത്ത് വേണം മുന്നോട്ട് പോകേണ്ടത്. തൊഴില്‍ പരിഷ്‌കരണം ചര്‍ച്ച ചെയ്‌തത് വേണം നടപ്പാക്കാന്‍. ഉത്തരവാദിത്വങ്ങള്‍ മുഴുവന്‍ തൊഴിലാളികളുടെ തലയില്‍ കെട്ടി വയ്‌ക്കരുത്. ജീവനക്കാരുടെ പേരില്‍ പുകമറ ഉണ്ടാക്കുകയല്ല വേണ്ടത്. പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ നോട്ടീസ് നല്‍കി നിയമ പ്രകാരം നടപടി ആണ് എടുക്കേണ്ടത്. എം ഡി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും എളമരം കരീം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *