പോലീസിന്‌ വീഴ്ച സംഭവിച്ചുവെന്ന വാളയാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍

തിരുവനന്തപുരം: വാളയാര്‍ കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍. പോലീസിന്‌ ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് നിയമസഭയില്‍ വച്ചത്. അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടര്‍മാരും വീഴ്ച വരുത്തി. മുന്‍ എസ്.ഐ പി.സി ചാക്കോയുടേത് മാപ്പര്‍ഹിക്കാത്ത അന്യായമാണെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.

ഇളയ പെണ്‍കുട്ടി സുരക്ഷിതയല്ലെന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥന്‍ പി. സി ചാക്കോ അവഗണിച്ചു. കേസ് അന്വേഷിച്ച സോജന്‍ സാക്ഷി മൊഴി രേഖപ്പെടുത്തിയതില്‍ അപാകതയുണ്ട്. വീഴ്ച വരുത്തിയ പ്രോസിക്യൂട്ടര്‍മാര്‍ക്ക് നിയമനം നല്‍കരുതെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *