സര്‍ക്കാറിന് തിരിച്ചടി; ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണം തുടരും

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന് സുപ്രിംകോടതി. അന്വേഷണത്തിന് എതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. സംസ്ഥാന സര്‍ക്കാറും യൂണിടാക് ഉടമ സന്തോഷ് ഈപ്പനുമാണ് ഹര്‍ജി നല്‍കിയിരുന്നത്.

വിദേശ സംഭാവനാ നിയന്ത്രണച്ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ കോടതി ആ വാദം മുഖവിലക്കെടുത്തില്ല.

സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും കേന്ദ്ര ഏജന്‍സികള്‍ ഫെഡറല്‍ തത്വങ്ങള്‍ ലംഘിക്കുകയാണ് എന്നും സര്‍ക്കാര്‍ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *