കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് ഓഫീസറില്‍ നിന്ന് സി.ബി.ഐ 3 ലക്ഷം പിടിച്ചെടുത്തു

കരിപ്പൂര്‍: കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തില്‍ സി.ബി.ഐ പരിശോധന. കസ്റ്റംസ് ഉദ്യോഗസ്ഥരെയും യാത്രക്കാരെയുമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ഇന്ന് പുലര്‍ച്ചെയാണ് പത്തംഗ സംഘം പരിശോധന തുടങ്ങിയത്. കസ്റ്റംസ് ഓഫീസറില്‍ നിന്ന് ഏകദേശം മൂന്ന് ലക്ഷം രൂപ പിടിച്ചെടുത്തു. വിമാനത്താവളത്തിലെ മുറികളിലും ഡ്രോയറുകളിലും നിന്നുമാണ് പണം കണ്ടെത്തിയത്.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് സി.ബി.ഐ പരിശോധന നടക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ ദിവസം ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണം വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *