തിരുവല്ലത്ത് വൃദ്ധ വീട്ടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: തിരുവല്ലത്ത് വൃദ്ധയെ വീട്ടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നു.

78 വയസ്സുള്ള ജാന്‍ ബീവിയെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്ന് തിരുവല്ലം പൊലീസ് അന്വേഷണം ആരംഭിക്കുകയുണ്ടായി. സ്ത്രീയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയിരുന്നു. ഒറ്റക്ക് താമസിച്ചിരുന്ന വൃദ്ധക്ക് അയല്‍വാസിയായ ഒരു സ്ത്രീയാണ് സഹായത്തിനുണ്ടായിരുന്നത്. അയല്‍വാസിയാണ് വൃദ്ധയെ അബോധാവസ്ഥയില്‍ കണ്ടകാര്യം പൊലീസിനെ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *