കോവിഡ്‌ ആക്രമിച്ചപ്പോള്‍ ഇന്ത്യ  രണ്ട് ‘മെയ്ഡ് ഇന്‍ ഇന്ത്യ’ വാക്സിനുകള്‍ സംഭാവന ചെയ്തു: പ്രധാനമന്ത്രി

ന്യൂഡല്‍ഹി : കോവിഡ്‌ ആക്രമിച്ചപ്പോള്‍ ഇന്ത്യ  രണ്ട് ‘മെയ്ഡ് ഇന്‍ ഇന്ത്യ’ വാക്സിനുകള്‍ സംഭാവന ചെയ്‌തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പതിനാറാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. മനുഷ്യകുലത്തെ കൊവിഡില്‍ നിന്ന് രക്ഷിക്കാന്‍ ഇന്ത്യ തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘ ഈ കൊവിഡ് കാലത്ത് ലോകത്ത് ഏറ്റവും കുറവ് മരണ നിരക്കുളളതും ഏറ്റവും കൂടുതല്‍ രോഗമുക്തി നിരക്കുളളതുമായ രാജ്യമായിരിക്കുകയാണ് ഇന്ത്യ. ഒന്നല്ല രണ്ട് ‘മെയ്ഡ് ഇന്‍ ഇന്ത്യ’ കൊവിഡ് വാക്സിന്‍ നല്‍കി മനുഷ്യ കുലത്തെ രക്ഷിക്കാന്‍ നാം തയ്യാറാണ് ‘ – പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ വംശജരുടെ ലോകമാകെയുളള പ്രവര്‍ത്തനങ്ങളെയും പ്രധാനമന്ത്രി പ്രസംഗത്തില്‍ അഭിനന്ദിച്ചു.

ഇത്തവണ പ്രവാസി ഭാരതീയ ദിവസിന്റെ പ്രമേയം ‘ആത്മനിര്‍ഭര്‍ ഭാരതിനെ പ്രോത്സാഹിപ്പിക്കുക’ എന്നതായിരുന്നു. കിഴക്കന്‍ അമേരിക്കന്‍ രാജ്യമായ സുറിനാമിലെ പ്രസിഡന്റ് ചന്ദ്രികപെര്‍സാദ് സന്തോഖിയായിരുന്നു ഈ വര്‍ഷത്തെ മുഖ്യാതിഥി.

Leave a Reply

Your email address will not be published. Required fields are marked *