പതിനെട്ടാം പടി ചവിട്ടിയത് ഇരുമുടിക്കെട്ടുമായാണ്: വല്‍സന്‍ തില്ലങ്കേരി

ശബരിമല: സംഘര്‍ഷമുണ്ടാകുമ്പോള്‍ അത് ഒഴിവാക്കാന്‍ നേതൃത്വത്തിനു ചുമതലയുണ്ടെന്നും അതുകൊണ്ടാണു തൃശൂര്‍ സ്വദേശിനി ലളിതാ രവി ശബരിമലയിലെത്തിയ സമയത്തു ഭക്തര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയതെന്നും ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി.

പൊലീസ് പരാജയപ്പെട്ടിട്ടില്ല. പൊലീസിനെ സഹായിക്കാനാണു ഭക്തജനങ്ങള്‍ അങ്ങനെ ചെയ്തത്. എല്ലാവരും ചേര്‍ന്നാണു ശബരിമലയില്‍ സമാധാനം ഉണ്ടാക്കിയത്- തില്ലങ്കേരി പറഞ്ഞു. ആരോ മൈക്ക് തന്നശേഷം ഭക്തരോടു ശാന്തരാകണമെന്നു പറയാന്‍ ആവശ്യപ്പെട്ടതുകൊണ്ടാണു മൈക്കുപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പതിനെട്ടാം പടി ചവിട്ടിയത് ഇരുമുടിക്കെട്ടുമായാണ്. സംശയമുണ്ടെങ്കില്‍ ആര്‍ക്കും വിഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കാം. ഇരുമുടിക്കെട്ടുമായി പടികയറി മുകളിലെത്തിയപ്പോഴാണു താഴെ വലിയ പ്രശ്‌നം നടക്കുന്നതായി കാണുന്നത്. ആദ്യം ഇരുമുടിക്കെട്ട് കയ്യില്‍ വച്ചുകൊണ്ടു തന്നെ എല്ലാവരോടും ശാന്തരാകാന്‍ ആവശ്യപ്പെട്ടു. അതിനുശേഷം ഇരുമുടികെട്ട് അടുത്തു നിന്നയാള്‍ക്കു കൊടുത്തശേഷം എല്ലാവരെയും രണ്ടു കയ്യും ഉയര്‍ത്തി ശാന്തമാകാന്‍ ആവശ്യപ്പെട്ടതാണ്. അയ്യപ്പഭക്തനായ താന്‍ ആചാരലംഘനം നടത്തിയെന്നു പറയുന്ന അവാസ്തവമായ പ്രചാരണം വേദനയുണ്ടാക്കുന്നുവെന്നും വല്‍സന്‍ തില്ലങ്കേരി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *