യു.കെയിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തി

ലണ്ടന്‍: കൊറോണയുടെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ യു.കെയിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവെച്ചു. കൊറോണ നിയന്ത്രണത്തിന്‍റെ പശ്ചാത്തലത്തിലാണ് ഫെബ്രുവരി 20 വരെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചതെന്ന് എംബസിയുടെ ഔദ്യോഗിക ട്വീറ്റിലൂടെ അറിയിച്ചു.

മുന്‍കരുതലിന്‍റെ ഭാഗമായി ഫെബ്രുവരി പകുതി വരെ രാജ്യത്ത് സമ്ബൂര്‍ണ ലോക്ഡൗണ്‍ നടപ്പിലാക്കുന്നതായി യു.കെ ഭരണകൂടം ജനുവരി അഞ്ചിനാണ് പ്രഖ്യാപിച്ചത്. രാജ്യത്തെ പ്രൈമറി, സെക്കണ്ടറി സ്കൂളുകളും കോളജുകളും അടച്ചിടുമെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ വ്യക്തമാക്കിയിരുന്നു.

കോവിഡ് പ്രതിസന്ധി മറികടന്നുവെന്ന പ്രതീക്ഷയില്‍ പൊതുവിടങ്ങള്‍ സജീവമായി വരുമ്ബോഴായിരുന്നു ജനിതകമാറ്റം സംഭവിച്ച വൈറസ് യു.കെയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ പ്രധാന നഗരങ്ങള്‍ ഉള്‍പ്പെടെ പല മേഖലകളും ലോക്ഡൗണിലായി. ഇതിന് പിന്നാലെയാണ് രാജ്യത്ത് സമ്ബൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.

നേരത്തെ, കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച്‌ മുതല്‍ ജൂണ്‍ വരെ യു.കെയില്‍ സമ്ബൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *