മുസ്‍ലിം ലീഗിന് അധിക സീറ്റ് നല്‍കണമെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‍ലിം ലീഗിന് അധിക സീറ്റ് നല്‍കണമെന്ന് കെ. മുരളീധരന്‍ എം പി. കേരള കോണ്‍ഗ്രസ് എമ്മിന്‍റെ സീറ്റ് വീതം വെക്കുമ്പോള്‍ ലീഗിനെയും പരിഗണിക്കണമെന്ന് കെ മുരളീധരന്‍ ആവശ്യപ്പെട്ടു.

ഇതിനിടെ കോഴിക്കോട് ജില്ലയില്‍ അധികമായി രണ്ട് സീറ്റുകള്‍ വാങ്ങണമെന്ന് മുസ്‍ലിം ലീഗ് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. വടകര, പേരാമ്പ്ര, ബേപ്പൂർ സീറ്റുകളില്‍ ഏതെങ്കിലും രണ്ട് സീറ്റുകള്‍ വേണമെന്നാണ് ആവശ്യം.

മുസ്‍ലിം ലീഗ് അധിക സീറ്റ് ആവശ്യപ്പെടുമെന്ന സൂചനകള്‍ വരികയും സിപിഎം ഉള്‍പ്പെടെ വിമർശം ഉയർത്തുകയും ചെയ്ത സാഹചര്യത്തിലാണ് കെ. മുരളീധരന്‍റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *