റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ വേണ്ടെന്ന് ശശി തരൂര്‍ എംപി

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ വേണ്ടെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ആഘോഷങ്ങള്‍ ഒഴിവാക്കണമെന്നാണ് ശശി തരൂര്‍ ആവശ്യപ്പെടുന്നത്.

ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയ പശ്ചാത്തലത്തില്‍ കൂടിയാണ് തരൂരിന്റെ പരാമര്‍ശം. റിപ്പബ്ലിക് ദിനാഘോഷ പരേഡിന് ആളെ കൂട്ടുന്നത് നിരുത്തരവാദിത്വപരമായ നടപടിയാകുമെന്നും തരൂര്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

Leave a Reply

Your email address will not be published. Required fields are marked *