അടച്ചിട്ട തീയറ്ററുകള്‍ തുറക്കുന്നത് ഒരാഴ്ചക്ക് ശേഷം: തീയറ്റര്‍ ഉടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അടച്ചിട്ട തീയറ്ററുകള്‍ തുറക്കുന്നത് ഒരാഴ്ചക്ക് ശേഷം. തീയറ്റര്‍ ഉടമകള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

തീയറ്ററുകള്‍ തുറക്കുന്നതിന് മുന്നോടിയായി ഒരാഴ്ചയെങ്കിലും മുന്നൊരുക്കങ്ങള്‍ നടത്തിയാല്‍ മാത്രമേ തീയറ്ററുകള്‍ പ്രദര്‍ശന സജ്ജമാകൂവെന്ന് തീയറ്റര്‍ ഉടമകള്‍ വ്യക്തമാക്കി.സിനിമയുടെ ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിക്കില്ല.  വിതരണക്കാരും നിര്‍മാതാക്കളുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ തയറാണെന്നും അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് സിനിമാ തീയറ്ററുകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *