തെരഞ്ഞെടുപ്പ് പരാജയം: ചെറിയ മാ‌റ്റങ്ങള്‍ മതിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തകര്‍ച്ചയ്‌ക്ക് പരിഹാരമായി ചെറിയ മാ‌റ്റങ്ങള്‍ മതിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്റിനെ അറിയിച്ചു. കെ സുധാകരനും രമേശ് ചെന്നിത്തലയുമാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

കോണ്‍ഗ്രസ് മണ്ഡലം കമ്മി‌റ്റികളുടെയും ബ്ളോക്ക് കമ്മി‌റ്റികളുടെയും പ്രവര്‍ത്തന റിപ്പോര്‍ട്ട് ഹെക്കമാന്റ് ആവശ്യപ്പെട്ടു. പ്രവര്‍ത്തനം മോശമായിട്ടുള‌ള കമ്മി‌റ്റികള്‍ ഉടന്‍ പുനസംഘടിപ്പിക്കും. ബൂത്ത് കമ്മി‌റ്റിയോഗവും ചേരാന്‍ തീരുമാനിച്ചു. ജനറല്‍ സെക്രട്ടറിമാരുടെയും വൈസ്‌പ്രസിഡന്റുമാരുടെയും യോഗത്തിലായിരുന്നു മാ‌റ്റങ്ങള്‍ വേണ്ടെന്ന് സംസ്ഥാന നേതാക്കള്‍ ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *