ചർമ്മത്തിലെ ചുളിവുകൾ തടയാനും മധുരക്കിഴങ്ങ്!

കിഴങ്ങ് വർഗ്ഗങ്ങളിൽ പ്രസിദ്ധമാണ് മധുരക്കിഴങ്ങ്. പണ്ട് കാലങ്ങളിൽ എല്ലാ വീടുകളിലും കണ്ടുവന്നിരുന്ന ഒന്നാണിത്. കുഞ്ഞികുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഒരുപോലെ ഇഷ്‌ടപ്പെടുന്ന ഒന്നാണിത്. ഇത് ചുമ്മാ കഴിച്ചാലും ആരോഗ്യത്തിന് നല്ലതാണെന്ന് അറിയാത്തവർ ഏറെയാണ്.

ഇളം വയലറ്റ് നിറങ്ങളിലും വെളുത്ത നിറങ്ങളിലും കാണപ്പെടുന്ന മധുരക്കിഴങ്ങിൽ വൈറ്റമിന്‍ ബി 6 ധാരാളമടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു. മധുരക്കിഴങ്ങില്‍ അടങ്ങിയിട്ടുള്ള ബീറ്റാകരോട്ടിന്‍ ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്നത് തടയും. പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിനും മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനും ഇവയിലെ അയണ്‍ സഹായിക്കും. അതേസമയം, പ്രമേഹമുള്ളവര്‍ വളരെ നിയന്ത്രിച്ചു കഴിക്കണം.

പണ്ട് കാലങ്ങളിൽ ധാരാളം ഉണ്ടായിരുന്ന ഇത് ഇന്ന് നഗരപ്രദേശങ്ങളിലും മറ്റും കാണാൻ കിട്ടാറില്ല എന്നതാണ് വാസ്‌തവം. കടയിൽ വിൽക്കാൻ വയ്‌ക്കുന്ന മധുരക്കിഴങ്ങ് വാങ്ങുന്നതിലും ശ്രദ്ധിക്കാൻ കാര്യങ്ങൾ ഏറെയുണ്ട്. കാണുമ്പോള്‍ ഭംഗിയുള്ളതും ഉറപ്പുള്ളതും നോക്കി വാങ്ങണം. തൊടുമ്പോൾ ഉറപ്പില്ലാത്തതു പോലെ അനുഭവപ്പെട്ടാല്‍ അതു പഴകിയതായിരിക്കാം. മധുരക്കിഴങ്ങ് മുറിച്ചു നോക്കിയാല്‍ ഉള്‍വശം മഞ്ഞ കലര്‍ന്ന ഓറഞ്ചു നിറമാണ് എങ്കില്‍ അതിനുള്ളില്‍ ബീറ്റാകരോട്ടിന്‍ കൂടുതലടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *