മഅ്ദനിയുടെ ശസ്ത്രക്രിയ കഴിഞ്ഞു

ബെംഗളൂരു: പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ ശസ്ത്രക്രിയ കഴിഞ്ഞു. ബെംഗളൂരുവിലെ ആശുപത്രിയില്‍ അദ്ദേഹം നിരീക്ഷണത്തിലാണ്. കൊറോണയുടെ സാഹചര്യത്തില്‍ ആശുപത്രിയില്‍ കടുത്ത നിയന്ത്രണമാണിപ്പോള്‍. ഭാര്യ സൂഫിയ, മകന്‍ സലാഹുദ്ദീന്‍ അയ്യൂബി എന്നിവര്‍ ആശുപത്രിയിലുണ്ട്. ബെംഗളൂരുവിലെ സഫ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. മൂത്രനാളിയില്‍ തടസമുണ്ടായതാണ് ശസ്ത്രക്രിയക്ക് കാരണം. ക്രിയാറ്റിന്റെ അളവ് വര്‍ധിച്ചിരുന്നു. രക്തസമ്മര്‍ദ്ദം വര്‍ധിക്കുന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നതിനാല്‍ കുറച്ച്‌ ദിവസം ആശുപത്രിയില്‍ തുടരേണ്ടി വരുമെന്നാണ് വിവരം.

ബെംഗളൂരു സ്‌ഫോടന കേസില്‍ പ്രതിയായ മഅ്ദനിക്ക് കോടതി ജാമ്യം നല്‍കിയിരുന്നു. തുടര്‍ന്ന് ബെംഗളൂരു ബെന്‍സണ്‍ ടൗണിലെ ഫ്‌ളാറ്റിലാണ് അദ്ദേഹം വര്‍ഷങ്ങളായി കഴിയുന്നത്. നേരത്തെ പലതവണ വിവിധ അസുഖങ്ങളെ തുടര്‍ന്ന് മഅ്ദനി ബെംഗളൂരുവിലെ ആശുപത്രികളില്‍ ചികില്‍സ തേടിയിരുന്നു. കഴിഞ്ഞ വര്‍ഷം വിചാരണ വേളയില്‍ അദ്ദേഹം കോടതിയില്‍ ബോധരഹിതനാകുന്ന സാഹചര്യവുമുണ്ടായി. മഅ്ദനിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്ന് അദ്ദേഹത്തിന്റെ കുടുംബം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *