തിരുവനന്തപുരം മേയർക്ക് ആശംസയുമായി കമൽ ഹാസൻ

തിരുവനന്തപുരം : മേയറായി തെരഞ്ഞെടുക്കപ്പെട്ട ആര്യ രാജേന്ദ്രന് അഭിനന്ദനവുമായി തമിഴ് നടൻ കമൽ ഹാസൻ. ഫേസ്ബുക്കിലൂടെയാണ് കമൽ ഹാസൻ ആര്യയെ അഭിനന്ദിച്ചത്.

ചെറുപ്രായത്തിൽ തന്നെ മേയറായി തെരഞ്ഞെടുക്കപ്പെട്ട സഖാവ് ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങൾ എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ ആര്യയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്. “വളരെ ചെറുപ്പത്തിൽ തന്നെ തിരുവനന്തപുരം മേയറായി തെരഞ്ഞെടുക്കപ്പെട്ട സഖാവ് ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങൾ. തമിഴ് നാടും മാറ്റത്തിനുള്ള തയ്യാറെടുപ്പിലാണ്.” കമൽ ഹാസൻ ഫേസ്ബുക്കിൽ കുറിച്ചു.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്തിയെന്ന നേട്ടം കൈവരിച്ച ആര്യക്ക് ഇതിനോടകം നിരവധി പ്രമുഖരുടെ അഭിനന്ദനങ്ങളാണ് വന്നത്. തിരുവനന്തപുരം എം.പിയും കോൺഗ്രസ് ദേശീയ നേതാവുമായ ശശി തരൂർ ട്വിറ്ററിലൂടെ ആര്യയെ അഭിനന്ദിച്ചിരുന്നു. അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനിയും സമൂഹ മാധ്യമത്തിലൂടെ ആര്യയെ അഭിനന്ദിക്കുകയുണ്ടായി. തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ വരുന്ന മുടവൻമുകൾ വാർഡിലെ വോട്ടർ കൂടിയാണ് ആര്യ.

Leave a Reply

Your email address will not be published. Required fields are marked *