നേ​പ്പാ​ള്‍ പാ​ര്‍​ല​മെന്‍റ്​ പി​രി​ച്ചു​വി​ട്ടു

കാ​ഠ്​​മ​ണ്ഡു: അ​ധി​കാ​ര വ​ടം​വ​ലി രൂ​ക്ഷ​മാ​യ നേ​പ്പാ​ളി​ല്‍ പ്ര​ധാ​ന​മ​ന്ത്രി കെ.​പി. ശ​ര്‍​മ ഒ​ലി​യു​ടെ ശി​പാ​ര്‍​ശ​യി​ല്‍ പ്ര​സി​ഡ​ന്‍​റ്​ ബി​ദ്യ ദേ​വി ഭ​ണ്ഡാ​രി പാ​ര്‍​ല​മെന്‍റ്​ പി​രി​ച്ചു​വി​ട്ടു. ഭ​ര​ണ​ക​ക്ഷി​യാ​യ നേ​പ്പാ​ള്‍ ക​മ്യൂ​ണി​സ്​​റ്റ്​ പാ​ര്‍​ട്ടി​ക്കു​ള്ളി​​ല്‍ ഒ​ലി​യും മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി പ്ര​ച​ണ്ഡ​യും ത​മ്മി​ലു​ള്ള അ​ധി​കാ​ര​ത്ത​ര്‍​ക്കം രൂ​ക്ഷ​മാ​യ​താ​ണ്​ പു​തി​യ സം​ഭ​വ വി​കാ​സ​ങ്ങ​ള്‍​ക്ക്​ പി​റ​കി​ല്‍.

ഞാ​യ​റാ​ഴ്​​ച രാ​വി​ലെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന നേ​പ്പാ​ള്‍ മ​ന്ത്രി​സ​ഭ യോ​ഗ​മാ​ണ്​ പാ​ര്‍​ല​മെന്‍റ്​ പി​രി​ച്ചു​വി​ട​ണ​മെ​ന്ന നി​ര്‍​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ച​ത്. തു​ട​ര്‍​ന്ന്​ ഒ​ലി നേ​രി​ട്ട്​ പ്ര​സി​ഡ​ന്‍​റി​നെ ക​ണ്ട്​ ഇ​ക്കാ​ര്യം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പാ​ര്‍​ല​മെന്‍റ്​ പി​രി​ച്ചു​വി​ട്ട പ്ര​സി​ഡ​ന്‍​റ്​ ഏ​പ്രി​ല്‍-​മേ​യ്​ മാ​സ​ങ്ങ​ളി​ലാ​യി ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഒ​ന്നാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ്​ ഏ​പ്രി​ല്‍ 30നും ​ര​ണ്ടാം ഘ​ട്ടം മേ​യ്​ 10നു​മാ​ണ്​ ന​ട​ക്കു​ക​യെ​ന്ന്​ നേ​പ്പാ​ള്‍ രാ​ഷ്​​ട്ര​പ​തി ഭ​വ​ന്‍ അ​റി​യി​ച്ചു. അ​ഞ്ചു​വ​ര്‍​ഷ കാ​ല​വ​ധി​യു​ള്ള 207 അം​ഗ പാ​ര്‍​ല​മെന്‍റി​ലേ​ക്ക്​ 2017ലാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന​ത്.

അ​തേ​സ​മ​യം, ഒ​ലി​യു​ടെ ന​ട​പ​ടി​ക്കെ​തി​രെ ഭ​ര​ണ​ക​ക്ഷി​യി​ല്‍​നി​ന്നു​ത​ന്നെ എ​തി​ര്‍​പ്പു​യ​ര്‍​ന്നു. ന​ട​പ​ടി ജ​നാ​ധി​പ​ത്യ-​ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​വും ഏ​കാ​ധി​പ​ത്യ​വു​മാ​ണെ​ന്ന്​ നേ​പ്പാ​ള്‍ ​ക​മ്യൂ​ണി​സ്​​റ്റ്​ പാ​ര്‍​ട്ടി (എ​ന്‍.​സി.​പി) വ​ക്താ​വ്​ നാ​രാ​യ​ണ്‍​ക​ജി ശ്രേ​ഷ്​​ഠ പ​റ​ഞ്ഞു. വി​ഷ​യം ച​ര്‍​ച്ച​ചെ​യ്യാ​ന്‍ പാ​ര്‍​ട്ടി​യു​ടെ സ്​​റ്റാ​ന്‍​ഡി​ങ്​ ക​മ്മി​റ്റി ചേ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യും മു​തി​ര്‍​ന്ന എ​ന്‍.​സി.​പി നേ​താ​വു​മാ​യ മാ​ധ​വ്​ കു​മാ​ര്‍ നേ​പ്പാ​ളും ന​ട​പ​ടി​ക്കെ​തി​രെ രം​ഗ​ത്തെ​ത്തി. പ്ര​ശ്​​നം ച​ര്‍​ച്ച​ചെ​യ്യാ​ന്‍ നേ​താ​ക്ക​ള്‍ പ്ര​ച​ണ്ഡ​യു​ടെ വ​സ​തി​യി​ല്‍ ഒ​ത്തു​ചേ​ര്‍​ന്നി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *