നടിയെ അപമാനിച്ച സംഭവം: പ്രതികള്‍ കസ്റ്റഡിയില്‍

കൊച്ചി: കൊച്ചി: കൊച്ചി നഗരത്തിലെ ഷോപ്പിങ് മാളില്‍ നടിയെ അപമാനിച്ച കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരിന്തല്‍മണ്ണ മങ്കട സ്വദേശികളായ ആദില്‍, ഇര്‍ഷാദ് എന്നിവരെയാണ് കളമശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തത്. അഭിഭാഷകര്‍ക്കൊപ്പം കീഴടങ്ങാന്‍ എത്തുന്നതിനിടെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

കീഴടങ്ങാന്‍ തയ്യാറാണെന്ന് പറഞ്ഞ് പ്രതികള്‍ ഞായറാഴ്ച രാവിലെ മാധ്യമങ്ങള്‍ക്കു മുന്നില്‍ വന്നിരുന്നു. അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് പറഞ്ഞ പ്രതികള്‍ നടിയോട് മാപ്പ് പറയാന്‍ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. നടിയുടെ ദേഹത്ത് സ്‌പര്‍ശിച്ചത് മനപൂര്‍വമല്ലെന്നും അറിയാതെ സംഭവിച്ചതാണെന്നും പ്രതികള്‍ അവകാശവാദമുന്നയിച്ചു. ദുരുദ്ദേശത്തോടെയല്ല മാളിലെത്തിയതെന്നും ഇവര്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *