സന്നിധാനത്ത് 50 വയസ്സുപിന്നിട്ട് 15 വനിത പോലീസുകാരെ നടപ്പന്തലില്‍ നിയോഗിച്ചു

സന്നിധാനം: ചിത്തിര ആട്ടതിരുന്നാളിന് ശബരിമല നട വൈകുന്നേരം തുറക്കാനിരിക്കെ വനിതാ പൊലീസിനെ വലിയ നടപ്പന്തലില്‍ നിയോഗിച്ചു. 50 വയസ്സുപിന്നിട്ട് 15 വനിത പൊലീസുകാരാണ് ഇവിടെയെത്തിയിരിക്കുന്നത്. കൂടുതല്‍ യുവതികളെത്തിയാല്‍ നിയന്ത്രിക്കുന്നതിനാണു ക്രമീകരണം. 50 വയസ്സിനു മുകളിലുള്ള സിഐ – എസ്‌ഐ റാങ്കിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. ഇന്നലെത്തന്നെ ഇവര്‍ പമ്പയിലെത്തിയിരുന്നു. ഇന്നു രാവിലെയാണ് സന്നിധാനത്ത് എത്തിയത്.

തുലാമാസ പൂജയ്ക്ക് നട തുറന്നപ്പോള്‍ യുവതീപ്രവേശനവിധിയുടെ പശ്ചാത്തലത്തില്‍ ക്ഷേത്രപ്രവേശനത്തിന് എത്തിയ വനിതകളെ തടയുന്ന സാഹചര്യമുണ്ടായിരുന്നു. യുവതികളെത്തിയാല്‍ തടയുമെന്നു വ്യക്തമാക്കി വിവിധ സംഘടനകള്‍ ശബരിമലയില്‍ തമ്പടിക്കുകയും സംഘര്‍ഷത്തിനു വഴിവയ്ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വനിതാ പൊലീസിനെ അടക്കം വിന്യസിച്ച് സുരക്ഷ ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌

Leave a Reply

Your email address will not be published. Required fields are marked *