പ്രതികളുമൊത്ത് വിദേശയാത്ര നടത്തിയിട്ടില്ല; സ്പീക്കറുടെ ഓഫിസിന്‍റെ വിശദീകരണം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതികളുമൊത്ത് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വിദേശയാത്ര നടത്തിയിട്ടില്ലെന്ന് സ്പീക്കറുടെ ഓഫിസ്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. ആരോപണങ്ങള്‍ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളണം. ഭരണഘടന സംഥാപനങ്ങളെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും സ്പീക്കറുടെ ഓഫിസ് പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

തന്‍റെ വിദേശയാത്രകള്‍ നിയമപരമായ നടപടിക്രമങ്ങളെല്ലാം പാലിച്ചായിരുന്നു. ചട്ടപ്രകാരമായ വിദേശയാത്രകള്‍ മാത്രമാണ് നടത്തിയത്. സ്വര്‍ണക്കടത്ത് പ്രതികള്‍ക്ക് ഒരുമിച്ച്‌ വിദേശ യാത്ര നടത്തിയിട്ടില്ല. വിദേശത്തു വെച്ച്‌ പ്രതികളെ കാണുന്ന സന്ദര്‍ഭം ഉണ്ടായിട്ടില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. സ്വര്‍ണക്കടത്തില്‍ സ്പീക്കറെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും അവിശ്വസനീയവുമാണെന്നും വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു.

വിദേശത്തുള്ള സംഘടനകളുടെ ക്ഷണം സ്വീകരിച്ച്‌ പലതവണ പോയിട്ടുണ്ട്. അതില്‍ ഒളിച്ചുവെക്കേണ്ട സംഗതികളില്ല. എന്നാല്‍ വിദേശയാത്രകളുമായി ബന്ധപ്പെട്ട് പുകമറ സൃഷ്ടിക്കാനാണ് ശ്രമം നടക്കുന്നത്. തെറ്റായ വാര്‍ത്ത എവിടെ നിന്നോ പുറത്തുവരുന്നു. പിന്നീട് എല്ലാവരും അത് ഏറ്റുപിടിക്കുന്ന സ്ഥിതിയാണ് കാണുന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *