സ്ഥാനാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴ: ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി കുഴഞ്ഞു വീണു മരിച്ചു. പാരലല്‍ കോളജ് അധ്യാപകന്‍ കൂടിയായ ചെട്ടികുളങ്ങര ഈരേഴ തെക്ക് ചെമ്ബോലില്‍ കെ.മഹാദേവന്‍പിള്ളയാണ് മരണമടഞ്ഞത്. അദ്ദേഹത്തിന് 60 വയസായിരുന്നു. ഞായറാഴ്ച രാത്രി എട്ടരയോടെ വീട്ടിലിരുന്നു തിങ്കളാഴ്ച വിതരണം ചെയ്യേണ്ട സ്ലിപ്പുകള്‍ എഴുതുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *