യാക്കോബായ വിഭാഗം 52 പള്ളികള്‍ കേന്ദ്രീകരിച്ച്‌ റിലേ സത്യഗ്രഹം തുടങ്ങി

കോലഞ്ചേരി: മലങ്കര സഭ തര്‍ക്കവുമായി ബന്ധപ്പെട്ട്​ യാക്കോബായ വിഭാഗം സമരമുഖത്തേക്ക്. ഓര്‍ത്തഡോക്സ് പക്ഷം പിടിച്ചെടുത്ത പള്ളികള്‍ കേന്ദ്രീകരിച്ച്‌ സമരം തുടങ്ങി. ഞായറാഴ്​ച രാവിലെ കുര്‍ബാനക്ക് ശേഷമാണ് നഷ്​ടമായ 52 പള്ളികള്‍ കേന്ദ്രീകരിച്ച്‌ റിലേ സത്യഗ്രഹ സമരം ആരംഭിച്ചത്.

നഷ്​ടമായ മുഴുവന്‍ പള്ളികളിലും അടുത്ത ഞായറാഴ്ച പ്രകടനമായെത്തി ആരാധനക്കായി പ്രവേശിക്കാനും യാക്കോബായ വിശ്വാസികള്‍ തീരുമാനിച്ചു. സഭ തര്‍ക്കത്തില്‍ സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ടാണ് സമരം. ഇതി​െന്‍റ ഭാഗമായി ഈ മാസം 15ന് തോമസ് മാര്‍ അലക്സാന്ത്രയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ വയനാട് നിന്നും തിരുവനന്തപുരത്തേക്ക് അവകാശ സംരക്ഷണ ജാഥ നടത്തും.

സര്‍ക്കാര്‍ ഇടപെടലുണ്ടായില്ലെങ്കില്‍ ജനുവരി ഒന്ന്​ മുതല്‍ സെക്ര​േട്ടറിയറ്റിന് മുന്നില്‍ സഭയുടെ മെത്രാപ്പോലീത്തമാരും വൈദീകരുമടക്കം അനിശ്ചിതകാല സമരം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *