പള്ളി തര്‍ക്കം; യാക്കോബായ സഭ വീണ്ടും സമരത്തിലേക്ക്

കൊച്ചി: പള്ളി തര്‍ക്ക വിഷയത്തില്‍ യാക്കോബായ സഭ വീണ്ടും സമരത്തിലേക്ക് ഇറങ്ങുന്നു. ഓര്‍ത്തഡോക്സ് വിഭാഗവുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്നെന്നും യോജിപ്പ് എന്ന അടഞ്ഞ അധ്യായമാണെന്നും യാക്കോബായ സഭ വാര്‍ത്താക്കുറിപ്പില്‍ അറിയിക്കുകയുണ്ടായി. ഓര്‍ത്തഡോക്സ് സഭക്ക് കൈമാറിയ 52 പള്ളികള്‍ക്ക് മുന്നില്‍ ഞായറാഴ്ച മുതല്‍ റിലേ സത്യാഗ്രഹ സമരം നടത്തുന്നതാണ്. മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചകളെ തുടര്‍ന്ന് നിര്‍ത്തി വച്ച സമരങ്ങള്‍ പുനരാരംഭിക്കുമെന്നും സഭ അറിയിക്കുകയുണ്ടായി.

പള്ളിത്തര്‍ക്കം സംബന്ധിച്ച സമവായ ചര്‍ച്ചകളില്‍ നിന്ന് പിന്മാറാന്‍ നേരത്തെ ഓര്‍ത്തഡോക്സ് സഭ തീരുമാനിക്കുകയുണ്ടായതാണ്.

Leave a Reply

Your email address will not be published. Required fields are marked *