ജമ്മു കശ്മീരില്‍ ഭീകരാക്രമണം: രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു. ജമ്മു കശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറിന്റെ പ്രാന്തപ്രദേശത്തുള്ള എച്ച്‌എംടി പ്രദേശത്ത് ചൊവ്വാഴ്ചയാണ് ഭീകരാക്രമണമുണ്ടാകുന്നത്. ആര്‍മി പട്രോള്‍ ടീമിന്റെ ഭാഗമായിരുന്ന രണ്ട് സൈനികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. ഭീകരരാണ് സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഇന്ത്യന്‍ സൈന്യത്തിന്റെ വാഹനവ്യൂഹത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി വിന്യസിച്ച സൈനിക സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായിട്ടുള്ളത്.

ജമ്മു- ശ്രീനഗര്‍ ദേശീയ പാതയില്‍ ട്രക്കില്‍ ഒളിച്ചുകടക്കാന്‍ ശ്രമിച്ച ജെയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചതിന് പിന്നാലെയാണ് പുതിയ ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജമ്മു- ശ്രീനഗര്‍ ദേശീയ പാതയ്ക്കടുത്തുള്ള നഗ്രോതയിലാണ് ആക്രമണമുണ്ടാകുന്നത്. നഗ്രോത ആക്രമണത്തിനിടെ രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. കശ്മീര്‍ താഴ് വരയില്‍ വലിയ ഭീകരാക്രമണത്തിനായിരുന്നു ഭീകരര്‍ ലക്ഷ്യമിട്ടത്. ഈ സൈനിക ഓപ്പറേഷനില്‍ ഇന്ത്യന്‍ സൈന്യത്തെ പ്രശംസിച്ച്‌ രംഗത്തെത്തിയിരുന്നു.

നമ്മുടെ സുരക്ഷാ സേന വീണ്ടും ധീരതയും പ്രൊഫഷണലിസവും കാഴ്ചവെച്ചു. ജാഗ്രത പാലിച്ചതിന് ജമ്മു കശ്മീരിലെ ജനാധിപത്യത്തെ തകര്‍ക്കാനുള്ള അവരുടെ ഗൂഢാലോചനയെ അവര്‍ പരാജയപ്പെടുത്തിയെന്നാണ് മോദി ട്വീറ്റ് ചെയ്തത്.

കഴിഞ്ഞ ആഗസ്റ്റില്‍ ജമ്മുകശ്മീരിനെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിച്ച ശേഷം നടക്കാനിരിക്കുന്ന ആദ്യത്തെ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഒരിടവേളയ്ക്ക് ശേഷം കശ്മീരില്‍ ഭീകരാക്രമണം നടക്കുന്നത്. നവംബര്‍ 28 നും ഡിസംബര്‍ 19 നും എട്ട് ഘട്ടങ്ങളായി ജില്ലാ വികസന കൗണ്‍സില്‍ (ഡിഡിസി) തിരഞ്ഞെടുപ്പ് നടത്തും, ഡിസംബര്‍ 22നാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി ഫലം പ്രഖ്യാപിക്കുന്നു. ഈ ആക്രമണങ്ങളിലൂടെ തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താനാണ് തീവ്രവാദികളുടെ ശ്രമമെന്നാണ് സര്‍ക്കാര്‍ പറയുന്നത്

 

Leave a Reply

Your email address will not be published. Required fields are marked *