ഐ.ജി പി. വിജയന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്; രാജസ്ഥാന്‍ സ്വദേശി പിടിയില്‍

തിരുവനന്തപുരം: ഐ.ജി പി വിജയന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ സംഭവത്തില്‍ പതിനേഴുകാരനായ രാജസ്ഥാന്‍ സ്വദേശി പിടിയില്‍. തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് ഒരാഴ്ച്ച രാജസ്ഥാന്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്.

സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നാണ് വിലയിരുത്തല്‍. ഒരു മാസം മുമ്ബാണ് ഐ.ജിയുടെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ പ്രത്യക്ഷപ്പെട്ടത്. ഐ.ജി തന്നെ ഫേസ്ബുക്ക് പേജില്‍ ഇക്കാര്യം വ്യക്തമാക്കുകയായിരുന്നു. വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിനെ ചൊല്ലി നിരവധി പരാതികളാണ് ഉയരുന്നത്. പണം തട്ടിയെടുക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *