വഴിയോര കച്ചവടക്കാര്‍ക്കുനേരെ എസ്.ഐയുടെ തെറിവിളി; വൈറലായി വീഡിയോ

കണ്ണൂര്‍: ചെറുപുഴയില്‍ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനിടെ എസ്.ഐയുടെ അസഭ്യവര്‍ഷം. ചെറുപുഴ പട്ടണത്തിന് സമീപം പഴക്കച്ചവടം നടത്തിയിരുന്നവര്‍ക്ക് നേരെയാണ് ഇന്‍സ്‌പെക്ടര്‍ ബിനീഷ് കുമാര്‍ അസഭ്യവര്‍ഷം നടത്തിയത്. കച്ചവടക്കാര്‍ക്ക് നേരെ ഉദ്യോഗസ്ഥന്‍ നടത്തുന്ന ആക്രോശവും അസഭ്യവര്‍ഷവും നിറഞ്ഞ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. സാധനങ്ങള്‍ എടുത്തുമാറ്റാമെന്ന് കച്ചവടക്കാര്‍ പറയുന്നതും വീഡിയോയിലുണ്ട്.

അതേസമയം റോഡില്‍ ഗതാഗത കുരുക്കുണ്ടാക്കിയ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുകമാത്രമാണ് ചെയ്തതെന്നാണ് എസ്.ഐ വിശദീകരിക്കുന്നത്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്തതാണെന്നും എസ്‌.ഐ പറയുന്നു. കേട്ടാലാറയ്ക്കുന്ന തെറിയാണ് എസ്‌ഐ കച്ചവടക്കാരെ വിളിക്കുന്നത്. കൊവിഡ് കാലത്ത് വഴിയോര കച്ചവടത്തിലൂടെ ആയിരങ്ങളാണ് ഉപജീവനം തേടുന്നത്. ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികളടക്കമാണ് വഴിയോര കച്ചവടത്തിനിറങ്ങിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *