കോവിഡ്​: കേരളത്തില്‍ മരണം 2,000 കവിഞ്ഞു

തിരുവനന്തപുരം: സംസ്​ഥാനത്ത്​ കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ എണ്ണം 2000 കവിഞ്ഞു. ശനിയാഴ്​ച 25 മരണം കൂടി റിപ്പോര്‍ട്ട്​ ചെയ്​തതോടെ ആകെ മരണ സംഖ്യ 2022 ആയി. കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചവരില്‍ കോവിഡ്​ ബാധ​ സംശയിക്കുന്നവരുടെ സ്രവ പരിശോധന ആലപ്പുഴ എന്‍.ഐ.വിയില്‍ നടത്തും. ഇതോടെ മരണസംഖ്യ ഇനിയും ഉയരാനാണ്​ സാധ്യത.

രാജ്യത്ത്​ ഇതുവരെ 90,50,613 പേര്‍ക്കാണ്​ കോവിഡ്​ ബാധിച്ചത്​. ഇതില്‍ 1,32,764 പേര്‍ മരണപ്പെട്ടു. മഹാരാഷ്​ട്രയിലാണ്​ മരണസംഖ്യ കൂടുതല്‍. 46,511 പേരാണ്​ ഇവിടെ മരിച്ചത്​. കേരളത്തി​െന്‍റ അയല്‍ സംസ്​ഥാനങ്ങളായ കര്‍ണാടകയും​ (11,621 മരണം) തമിഴ്​നാടുമാണ്​ (11,568) തൊട്ടുപിന്നില്‍. ​ മരണ നിരക്ക്​ കുറവുള്ള സംസ്​ഥാനങ്ങളിലൊന്നാണ്​ കേരളം.

ഡല്‍ഹി (8,159), ബംഗാള്‍ (7,923), ഉത്തര്‍ പ്രദേശ് (7,500), ആന്ധ്രപ്രദേശ്​ (6,920), പഞ്ചാബ്​ (4,572), ഗുജറാത്ത്​ (3,837), മധ്യപ്രദേശ്​ (3,138), ചത്തീസ്​ഗഡ്​ (2691), ഹരിയാന (2,138), രാജസ്​ഥാന്‍ (2,130), എന്നീ സംസ്​ഥാനങ്ങളില്‍ മരണസംഖ്യ കേരളത്തേക്കാള്‍ കൂടുതലാണ്​.

സംസ്​ഥാനത്ത്​ ശനിയാഴ്​ച കോവിഡ്​ ബാധിച്ച്‌​ മരണം സ്​ഥിരീകരിച്ചവര്‍:

തിരുവനന്തപുരം: വെള്ളായണി സ്വദേശിനി സരോജിനി (82), തിരുപുരം സ്വദേശി ജെറാഡ് (74), കരിക്കകം സ്വദേശിനി സിനു (42), പള്ളിത്തുറ സ്വദേശി സുബ്രഹ്മണ്യന്‍ (68), കാഞ്ഞിരംപാറ സ്വദേശിനി നളിനി (57), കോട്ടക്കല്‍ സ്വദേശിനി സരോജിനി (65), പാച്ചല്ലൂര്‍ സ്വദേശി ശിശുപാലന്‍ (61)

കൊല്ലം: വടക്കുഭാഗം സ്വദേശി നസീറത്ത് (47), ആലപ്പുഴ അവാളുകുന്ന് സ്വദേശി ശശിധരന്‍ പിള്ള (75), വിയ്യപുരം സ്വദേശി ജോണ്‍ ചാണ്ടി (65), ആലപ്പുഴ സ്വദേശിനി നസീമ (66), കായംകുളം സ്വദേശിനി തങ്കമ്മ (80), മുഹമ്മ സ്വദേശി സതീശന്‍ (60)

കോട്ടയം: ചങ്ങനാശേരി സ്വദേശി സദാശിവന്‍ (59), കോട്ടയം സ്വദേശി ബിജു മാത്യു (54)

തൃശൂര്‍: നടത്തറ സ്വദേശി എം.പി. ആന്റണി (80)

പാലക്കാട്: പിറയിരി സ്വദേശി ഷാഹുല്‍ ഹമീദ് (58), ലക്കിടി സ്വദേശി ബാലകൃഷ്ണന്‍ (85), പുഞ്ചപാടം സ്വദേശി കുഞ്ഞിരാമന്‍ (74)

മലപ്പുറം: മഞ്ചേരി സ്വദേശി സെയ്ദാലിക്കുട്ടി (63), കാക്കോവ് സ്വദേശി ബഷീര്‍ (43)

കോഴിക്കോട്: കുറവന്‍ തുരുത്തി സ്വദേശി അഹമ്മദ് ഹാജി (75), നരിക്കുനി സ്വദേശി ടി.പി. അബ്ദുല്ലകുട്ടി (84), വില്യാപിള്ളി സ്വദേശി മൊയ്ദു (65), വെസ്റ്റ് ഹില്‍ സ്വദേശി കെ. രവീന്ദ്രനാഥ് (72).

Leave a Reply

Your email address will not be published. Required fields are marked *