ശബരിമലയിലെ ആഴി അണഞ്ഞു ; സംഭവം അപൂര്‍വ്വമെന്ന് ഭക്തര്‍

ശബരിമല: തീര്‍ത്ഥാടകരുടെ ഗണ്യമായ കുറവിനെത്തുടര്‍ന്ന് ശബരിമലയില്‍ ആഴി അണഞ്ഞു. ശബരിമല സന്നിധാനത്തെ പ്രധാകാഴ്ചകളിലൊന്നായ പതിറ്റാണ്ടുകളായി ജ്വലിച്ചുനില്‍ക്കുന്ന ആഴി അണഞ്ഞു.

നിയന്ത്രണങ്ങള്‍ പാലിച്ച്‌ സന്നിധാത്ത് എത്തുന്ന തീര്‍ത്ഥാടകര്‍ ആചാരങ്ങള്‍ എല്ലാം പാലിക്കാന്‍ കഴിയാത്തതിന്റെ മനോവിഷമത്തിലാണ് മലയിറങ്ങുന്നത്. ഭക്തര്‍ക്ക് നെയ്യ് തേങ്ങ നിക്ഷേപിക്കാന്‍ പോലും കഴിയാതെ വന്നതോടെ സന്നിധാനത്ത് നിറഞ്ഞു കത്താറുള്ള ആഴി പോലും അണഞ്ഞ അവസ്ഥയിലാണ്.

നെയ്യഭിഷേകത്തിനായി ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് നിറച്ച നാളികേരം അഭിഷേക ശേഷം ആഴിക്ക് സമര്‍പ്പിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ തീര്‍ത്ഥാടകര്‍ക്ക് അതിനുള്ള അവസരം നല്‍കിയിട്ടില്ല. അതിനാല്‍ നട തുറന്ന ആദ്യ ദിവസം ചടങ്ങുകളുടെ ഭാഗമായി ആഴിയില്‍ അഗ്‌നി ജ്വലിപ്പിച്ചിരുന്നെങ്കിലും പിന്നിട് അത് അണഞ്ഞു.

അഭിഷേകത്തിനുശേഷം നെയ്‌ത്തേങ്ങയില്‍ നിന്നും ഒരു പകുതി തീര്‍ത്ഥാടകര്‍ അവിടെ സമര്‍പ്പിക്കുകയാണ് ചെയ്യാറുള്ളത്. ഇത്തവണ കോവിഡ് നിയന്ത്രണങ്ങളില്‍ ഭക്തരുടെ എണ്ണം കുറഞ്ഞതോടെ ആഴിയും അണഞ്ഞു . ഇത്തവണയും വൃശ്ചികതലേന്ന് ദീപം പകര്‍ന്നുവെങ്കിലും ഭക്തരുടെ എണ്ണം കുറവായതിനാല്‍ ആഴി അണഞ്ഞു . ജീവനക്കാരാണ് ഇപ്പോള്‍ നെയ്തേങ്ങ പൊട്ടിക്കുന്നത്. ആഴിക്ക് സമീപത്തെ ആല്‍മരം ഇക്കുറി പതിവിലും കൂടുതല്‍ തളിര്‍ത്തിട്ടുമുണ്ട്

Leave a Reply

Your email address will not be published. Required fields are marked *