സ്വപ്‌നയുടെ ശബ്ദരേഖയ്ക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസെന്ന് സംശയം: വി മുരളീധരന്‍

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നില്‍ തിരക്കഥയുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ സംശയിക്കുന്നതായും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെളിവുകളാണ് സ്വര്‍ണക്കടത്ത് അന്വേഷണത്തെ നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലഭിക്കുന്ന തെളിവുകളാകും അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് എത്തിക്കുക. അങ്ങനെ വന്നാല്‍ അന്വേഷണം മുഖ്യമന്ത്രിയിലും എത്തും. അന്വേഷണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടലില്ലെന്നും അദ്ദേഹം പറഞ്ഞു.

തെളിവുകള്‍ അന്വേഷണ ഏജന്‍സിയെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിച്ചാല്‍ അതിന്റെ ഉത്തരവാദി അന്വേഷണ ഏജന്‍സി അല്ലെന്നും മുഖ്യമന്ത്രിയാണെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

Dailyhunt

Leave a Reply

Your email address will not be published. Required fields are marked *