ശബരിമലയിലെയും പരിസരങ്ങളിലെയും സുരക്ഷ വര്‍ധിപ്പിച്ചു

പത്തനംതിട്ട: ചിത്തിര ആട്ടത്തിരുനാളിന് ശബരിമല നട തുറക്കുന്നതിനു മുന്നോടിയായി ശബരിമലയിലെയും പരിസരങ്ങളിലെയും സുരക്ഷ വര്‍ധിപ്പിച്ചു. 2300 പൊലീസ് ഉദ്യോഗസ്ഥരെയാണ് ഇവിടങ്ങളില്‍ വിന്യസിക്കുക. എഡിജിപി അനില്‍കാന്തിനാണു സുരക്ഷാ മേല്‍നോട്ടച്ചുമതല. സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളില്‍ ഐജി എം.ആര്‍. അജിത് കുമാറിനാണു ചുമതല.


പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ്. ആനന്ദകൃഷ്ണന്‍ ജോയിന്റ് പൊലീസ് കോഓര്‍ഡിനേറ്റര്‍ ആയിരിക്കും. പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഐജി അശോക് യാദവിനാണു ചുമതല. 100 വനിതാ പൊലീസും 20 കമാന്‍ഡോ സംഘവും അധികമായെത്തും. പത്തു വീതം എസ്പിമാരും ഡിവൈഎസ്പിമാരും ഡ്യൂട്ടിയിലുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *