ശബരിമല: കുമ്മനത്തിന്റെ പരാമര്‍ശത്തിനെതിരെ മന്ത്രി കടകംപള്ളി

ശബരിമല : ശബരിമലയെ വിനോദ സഞ്ചാര കേന്ദ്രമാക്കുന്നെന്ന മുന്‍ മിസോറാം ഗവര്‍ണ്ണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരന്റെ പരാമര്‍ശത്തിനെതിരേ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയെ തകര്‍ക്കുകയെന്ന ഉദ്ദേശ്യമാണോ ഈ കള്ളപ്രചരണത്തിന്റെ പിന്നിലുള്ളതെന്ന് മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

അത്തരം അഭിപ്രായങ്ങള്‍ക്ക് വലിയ വില കൊടുക്കേണ്ടതുണ്ടോ എന്നറിയില്ല. കാരണം ഇത് തീര്‍ഥാകടരുടെ കേന്ദ്രമാണ്. തീര്‍ഥാടകരാണ് ഇവിടെ വരുന്നത്. കഴിഞ്ഞ ഒരു നൂറുവര്‍ഷമായി തീര്‍ഥാടകര്‍ ഇവിടെ എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുന്നു. ശബരിമലയോടും വിശ്വാസത്തോടും കുമ്മനം രാജശേഖരന് അല്‍പമെങ്കിലും കൂറോ താത്പര്യമോ ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെയുള്ള വിലകുറഞ്ഞ അഭിപ്രായപ്രകടനങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് താന്‍ കരുതുന്നില്ല. ഉണ്ടാകാന്‍ പാടില്ലായിരുന്നു എന്നായിരുന്നു കടകംപള്ളിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *