നേതാക്കളുടെ പേര് പറയാന്‍ ഇഡിയുടെ സമ്മര്‍ദ്ദം: ശിവശങ്കര്‍

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇഡിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തി എം ശിവശങ്കര്‍ കോടതിയില്‍. കേസില്‍ രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ ഇഡി തന്നെ നിര്‍ബന്ധിക്കുന്നതായി ശിവശങ്കര്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ അറിയിച്ചു. കോടതിയില്‍ രേഖാമൂലം നല്‍കിയ വിശദീകരണത്തിലാണ് ഇഡിക്കെതിരായ ആരോപണം. നാളെ കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കുകയാണ്.

താന്‍ ഒരു രാഷ്ട്രീയ ഇരയാണെന്ന് ശിവശങ്കര്‍ വ്യക്തമാക്കുന്നു. സ്വര്‍ണ്ണക്കടത്തുമായി തനിക്ക് യാതൊരു വിധത്തിലുളള ബന്ധവും ഇല്ല. താന്‍ കസ്റ്റംസ് ഓഫീസറെ വിളിച്ചു എന്നാണ് ഇഡി പറയുന്നത്. താന്‍ ഒരു കസ്റ്റംസ് ഓഫീസറേയും വിളിച്ചിട്ടില്ലെന്നും ശിവശങ്കര്‍ പറയുന്നു. ചില രാഷ്ട്രീയ നേതാക്കളുടെ പേരില്‍ കേസില്‍ താന്‍ പറയാത്തത് കാരണമാണ് തന്നെ അറസ്റ്റ് ചെയ്തത് എന്നും ശിവശങ്കര്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *