ഐസക്കിന്റെ ചട്ടലംഘനം; അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കും: ചെന്നിത്തല
കൊച്ചി: ധനമന്ത്രി തോമസ് ഐസക്ക് ഗുരുതര ചട്ടലംഘനം നടത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ പദ്ധതികള്‍ക്ക് തുരങ്കം വയ്ക്കുന്നതായി സിഎജിക്കും കേന്ദ്ര ഏജന്‍സികള്‍ക്കും എതിരെ മന്ത്രി തോമസ് ഐസക്ക് ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഐസക്കിനെ കടന്നാക്രമിച്ച് ചെന്നിത്തല രംഗത്തെത്തിയത്.
നിയമസഭയില്‍ വയ്ക്കാത്ത സിഎജി കരട് റിപ്പോര്‍ട്ട് എങ്ങനെ ധനമന്ത്രിക്ക് കിട്ടി. സഭയില്‍ വയ്ക്കാത്ത റിപ്പോര്‍ട്ട് പുറത്ത് വിട്ടത് നിയമലംഘനമാണ്. മന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രി തന്റെ ഡിപ്പാര്ട്ടുമെന്റിനെപ്പറ്റിയുള്ള ഓഡിറ്റ് പാരഗ്രാഫ് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ട് പത്രസമ്മേളനം നടത്തുന്നത്. രാജ്യത്തെ ഒരു നിയമവും തങ്ങള്‍ക്ക് ബാധകമല്ലെന്ന വിധത്തിലാണ് കേരളത്തിന്റെ മന്ത്രിസഭ പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഏറ്റവും അവസാനത്തെ ഒരു ഉദാഹരണമായിട്ടാണ് ധനമന്ത്രിയുടെ ഈ അമ്ബരപ്പിക്കുന്ന നടപടി ഉണ്ടായിരിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.