സി.പി.ഐയോട് മത്സരിക്കാന്‍ കേരള കോണ്‍ഗ്രസ് ആയിട്ടില്ല: കാനം രാജേന്ദ്രന്‍

കോട്ടയം: സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് മുന്നണിയില്‍ ചില തര്‍ക്കങ്ങളുണ്ടെന്നും അത് പരിഹരിക്കുമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍.ഡി.എഫിലെ രണ്ടാം കക്ഷി സി.പി.ഐയാണ്. കേരളത്തില്‍ സി.പി.ഐയോട് മത്സരിക്കാന്‍ കേരള കോണ്‍ഗ്രസ് ആയിട്ടില്ല. കോട്ടയത്ത് കേരള കോണ്‍ഗ്രസാണ് ഒന്നാം കക്ഷിയെന്ന അഭിപ്രായം സി.പി.ഐയ്ക്കില്ലെന്നും കാനം പറഞ്ഞു.

എല്‍.ഡി.എഫില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളുണ്ടെന്ന് കേരള കോണ്‍ഗ്രസ് നേതത്തെ പരസ്യമാക്കിയിരുന്നു. പുതുതായി മുന്നണിയില്‍ എത്തിയ കേരളാ കോണ്‍ഗ്രസ് ജോസ് പക്ഷവും സി.പി.ഐയും പരസ്പരം നിലപാട് കടുപ്പിച്ച്‌ നില്‍ക്കുകയാണ്. അര്‍ഹതപ്പെട്ട സീറ്റ് നല്‍കിയില്ലെങ്കില്‍ പാലാ നഗരസഭയില്‍ അടക്കം തനിക്ക് മത്സരിക്കുമെന്നാണ് സി.പി.ഐയുടെ മുന്നറിയിപ്പ്.

കേന്ദ്ര ഏജന്‍സികളെ മുഖ്യമന്ത്രി സ്വാഗതം ചെയ്തത് ഭരണത്തലവന്‍ എന്ന നിലയിലാണ്. സ്വര്‍ണ്ണം ആര് അയച്ചു. ആര് സ്വീകരിച്ചു തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കണം. എന്നാല്‍ അത് നടക്കുന്നില്ല. സ്വര്‍ണ്ണക്കടത്തുമായി സര്‍ക്കാരിന് ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ത്ത് പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കുറ്റവാളികളെ ശിക്ഷിക്കുന്നതിന് ആരും എതിരല്ലെന്നും കാനം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *