നികുതി ഭീകരതയില്‍ നിന്ന് നികുതി സുതാര്യതയിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന് പ്രധാനമന്ത്രി

ഒഡീഷ: നികുതിദായകന് ഇനി നികുതി റീഫണ്ടിനായി വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നികുതി ഭീകരതയില്‍ നിന്ന് നികുതി സുതാര്യതയിലേക്കാണ് രാജ്യം നീങ്ങുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഒഡീഷ കട്ടക്കിലെ ഇന്‍കം ടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണലിന്റെ (ഐടിടി) ഓഫീസ് ഉള്‍പ്പെടെയുള്ള റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ച് ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് നികുതി അടക്കേണ്ടതില്ലെന്ന തീരുമാനം താഴ്ന്ന വരുമാനക്കാരെ ഏറെ സഹായിക്കുന്നുണ്ട്. മാത്രമല്ല, കോര്‍പറേറ്റ് നികുതിയുടെ കാര്യത്തിലും കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്.

രാജ്യം നികുതി നല്‍കുന്നവരുടെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് തന്നെ നികുതി ദായകരില്‍ വിശ്വാസിയത ഉണ്ടാക്കാനുള്ള ശ്രമത്തിലാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *