വൈദ്യുതി മുടങ്ങും…

വൈദ്യുതി മുടങ്ങും
പേയാട് ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ കുണ്ടമണ്‍കടവ്, പള്ളിമുക്ക്, കാക്കുളം  എന്നീ   പ്രദേശങ്ങളില്‍ ഇന്ന് (10.11.2020) രാവിലെ  09.00 മുതല്‍ വൈകുന്നേരം 5.00 വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
കണ്‍സിലേഷന്‍ ഓഫീസര്‍ നിയമനം
 
നെടുമങ്ങാട് റവന്യു ഡിവിഷണല്‍ ഓഫീസില്‍ ആരംഭിച്ച മെയിന്റനന്‍സ് ട്രിബ്യൂണലിന്റെ കണ്‍സിലേഷന്‍ പാനലിലേയ്ക്ക് കണ്‍സിലേഷന്‍ ഓഫീസര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.  മുതിര്‍ന്ന പൗരന്മാരുടെയും ദുര്‍ബല വിഭാഗങ്ങളുടെയും ക്ഷേമവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പരിചയവും നിയമ പരിജ്ഞാനവുമുള്ള വ്യക്തികള്‍ക്ക് അപേക്ഷിക്കാം.  താത്പര്യമുള്ളവര്‍ ബയോഡാറ്റയും യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും നെുടമങ്ങാട് റവന്യു ഡിവിഷണല്‍ ഓഫീസില്‍ ലഭ്യമാക്കണം. അവസാന തീയതി നവംബര്‍ 25 വൈകിട്ട് അഞ്ചു മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0472-2800700.
ഫീസ് അടയ്ക്കാം
ബി.എസ്.സി നഴ്സിംഗ് ആന്‍ഡ് പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളിലെ അഡ്മിഷനുവേണ്ടി പ്രസിദ്ധീകരിച്ച ഒന്നാംഘട്ട അലോട്ട്മെന്റ് ലഭിച്ചവരില്‍ ഫീസ് അടയ്ക്കാന്‍ വിട്ടുപോയവര്‍ക്കും ഓണ്‍ലൈന്‍ വഴി അടച്ചു ഫീസ് ക്രെഡിറ്റ് ആകാത്തവര്‍ക്കും നവംബര്‍ 10ന് ഒന്നുകൂടി ഫീസ് അടയ്ക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്ക്നോളജി ഡയറക്ടര്‍ അറിയിച്ചു.  ഫെഡറല്‍ ബാങ്കിന്റെ എല്ലാ ശാഖകളിലും ഫീസ് അടയ്ക്കാനുള്ള സൗകര്യമുണ്ട്.  ഫീസ് അടയ്ക്കാത്തവര്‍ക്ക് അലോട്ട്മെന്റ് നഷ്ടപ്പെടും.  തുടര്‍ന്നുള്ള അലോട്ട്മെന്റിന് ഇവരെ പരിഗണിക്കില്ല.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560363, 2560364.
ഓപ്ഷന്‍ നല്‍കാം
സര്‍ക്കാര്‍ പുതുതായി അനുവദിച്ച കോളേജുകളില്‍ പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളിലേക്ക് ഓപ്ഷന്‍സ് നല്‍കുന്നതിനുള്ള സൗകര്യം www.lbscetnre.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണെന്ന് എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്ക്നോളജി ഡയറക്ടര്‍ അറിയിച്ചു.  പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സിന്റെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.  അവസാന തീയതി നവംബര്‍ 11 രാവിലെ 10 മണി.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2324396.
കെ.ജി.റ്റി.ഇ വേഡ് പ്രോസസ്സിംഗ് പരീക്ഷ ഡിസംബർ 17 മുതൽ
കേരളാ ഗവൺമെന്റ് ടെക്‌നിക്കൽ എക്‌സാമിനേഷൻ (കൊമേഴ്‌സ് ഗ്രൂപ്പ്) കമ്പ്യൂട്ടർ (വേർഡ് പ്രോസ്സസിംഗ്) പരീക്ഷ ഡിസംബർ 17 മുതൽ എൽ.ബി.എസിന്റെ വിവിധ സെന്ററുകളിൽ നടത്തും. www.lbscentre.kerala.gov.in ലെ  KGTE2020 എന്ന ലിങ്കിലൂടെ ഓൺലൈനായി ഫീസടച്ച് നംബർ 16 മുതൽ 27 വരെ  മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന പരീക്ഷാസമയവും, തിയതിയും തിരഞ്ഞെടുക്കാം. നേരത്തേ ഫീസടച്ചവർക്കും പുതിയ പരീക്ഷാതിയതിയും, സമയവും തിരഞ്ഞെടുക്കാം. സമയക്രമം തിരഞ്ഞെടുക്കുമ്പോൾ ലഭിക്കുന്ന രജിസ്‌ട്രേഷൻ സ്ലിപ്പും പരീക്ഷാഭവനിൽ നിന്നും ലഭിച്ച ഹാൾടിക്കറ്റും പരീക്ഷാസമയത്ത് ഹാജരാക്കണം. മലയാളം ലോവർ, മലയാളം ഹയർ, ഇംഗ്ലീഷ് ലോവർ, ഇംഗ്ലീഷ് ഹയർ എന്നീ വിഷയങ്ങൾക്ക് ഇത്തരത്തിൽ പ്രത്യേകം സമയം തിരഞ്ഞെടുക്കണം. ലോവറിന് 200 രൂപയും ഹയറിന് 250 രൂപയുമാണ് പരീക്ഷാ ഫീസ്.
ഹയർസെക്കൻഡറി ഒന്നാംവർഷ ഇംപ്രൂവ്‌മെന്റ് തുല്യതാ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ഹയർസെക്കൻഡറി ഒന്നാംവർഷ ഇംപ്രൂവ്‌മെന്റ് തുല്യതാ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.keralaresults.nic.in ൽ പരീക്ഷാഫലം ലഭിക്കും. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോകോപ്പിക്കും നിശ്ചിത ഫോറങ്ങളിലുള്ള അപേക്ഷ നിശ്ചിത ഫീസടച്ച് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്‌കൂളിലെ പ്രിൻസിപ്പലിന് 16നകം സമർപ്പിക്കണം. പുനർമൂല്യനിർണ്ണയത്തിന് പേപ്പർ ഒന്നിന് 600 രൂപയും ഫോട്ടോകോപ്പിക്ക് 400 രൂപയും സൂക്ഷ്മപരിശോധനയ്ക്ക് 200 രൂപയുമാണ് ഫീസ്. അപേക്ഷാഫോം ഹയർ സെക്കൻഡറി പോർട്ടലിൽ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *