പവന് 120 രൂപ കൂടി 38,880 രൂപയായി
കൊച്ചി: സ്വര്‍ണവില പവന് 120 രൂപ കൂടി. വില 38,880 രൂപയായി. 4680 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ രണ്ടു ദിവസം തുടര്‍ച്ചയായി പവന് 320 രൂപ വീതം കൂടിയിരുന്നു. പവന്റെ വിലയില്‍ 1200 രൂപയുടെ വര്‍ധനവാണ് ഒരാഴ്ചക്കിടെ ഉണ്ടായത്.
ആഗോള വിപണിയിലെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണ വില ഉയരുന്നത്. യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പാണ് വിപണിയില്‍ പ്രതിഫലിച്ചത്.