ചെന്നിത്തലയ്‌ക്കെതിരെ അന്വേഷണാനുമതി തേടി സർക്കാർ ഫയൽ ഗവർണർക്ക് കൈമാറി.

തിരുവനന്തപുരം: ബാർക്കോഴ ഇടപാടിൽ ബിജു രമേശിന്റെ വെളിപ്പെടുത്തലിൽ രമേശ് ചെന്നിത്തലയ്‌ക്കെതിരെ അന്വേഷണത്തിന് സംസ്ഥാന സർക്കാർ നീക്കം. ഇതുസംബന്ധിച്ച ഫയൽ വിജിലൻസ് ഗവർണർക്ക് കൈമാറി.

പ്രതിപക്ഷ നേതാവ് ഉൾപ്പടെയുളളവർ അന്വേഷണ പരിധിയിൽ വരുമെന്നതിനാൽ അന്വേഷണാനുമതി തേടി വിജിലൻസിന്റെ ചുമതലയുളള സെക്രട്ടറി സഞ്ജയ് കൗളാണ് ഫയൽ ഗവർണർക്ക് കൈമാറിയത്.

രമേശ് ചെന്നിത്തല,കെ ബാബു, വി എസ് ശിവകുമാർ എന്നിവർക്ക് പണം കൈമാറിയിട്ടുണ്ടെന്ന ബാറുടമ ബിജുരമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ സർക്കാർ അന്വേഷണത്തിന് ഒരുങ്ങുന്നത്. ഗവർണർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് തീരുമാനം വൈകുന്നതെന്നാണ് വിവരം. അഴിമതി നിരോധന നിയമത്തിലെ ഭേദഗതിയനുസരിച്ച് മുഖ്യമന്ത്രി, മന്ത്രിമാർ, ജനപ്രതിനിധികൾ എന്നിവർക്കെതിരെയുളള അന്വേഷണത്തിന് ഗവർണറുടെ അനുമതി ആവശ്യമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *