തദ്ദേശ തെരഞ്ഞെടുപ്പ്​: ഇന്നുമുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം

തിരുവനന്തപുരം: ഡിസംബര്‍ എട്ടുമുതല്‍ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌​ ഇന്നുമുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി. ഭാസ്കരന്‍ അറിയിച്ചു.

തിരഞ്ഞെടുപ്പ്​ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം, വോട്ടിങ്​ ​മെഷീന്‍ പരിശോധന എന്നിവ പുരോഗമിച്ച്‌ വരുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പു നടത്തിപ്പിന് രണ്ടുലക്ഷം സര്‍ക്കാര്‍ ജീവനക്കാരെ കമീഷന്‍ നിയോഗിക്കും.

കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചാകും തിരഞ്ഞെടുപ്പ്. സ്ഥാനാര്‍ഥികളുടെ യോഗത്തിനും നിയന്ത്രണമുണ്ട്. ഹാരം, ബൊക്കെ, നോട്ടുമാല, ഷാള്‍ എന്നിവ നല്‍കരുത്​. പോളിങ് സ്റ്റേഷനുകളില്‍ സാനിറ്റൈസര്‍ നിര്‍ബന്ധമാക്കും. നിലവിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെ ഭരണ കാലാവധി ഈ മാസം 11 ന് അവസാനിക്കും. ഡിസംബര്‍ 31നകം പുതിയ ഭരണസമിതി നിലവില്‍ വരും.

Leave a Reply

Your email address will not be published. Required fields are marked *