ആശങ്കയില്ല; സി.എം രവീന്ദ്രനെ പരിപൂര്‍ണ വിശ്വാസമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തന്റെ അഡീ.പ്രെെവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നല്‍കിയതില്‍ ആശങ്കയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രവീന്ദ്രന്‍ വളരെക്കാലമായി അടുപ്പമുള്ള വ്യക്തിയാണെന്നും അദ്ദേഹത്തെ പരിപൂര്‍ണ വിശ്വാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയത്.ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. കള്ളപണക്കേസില്‍ നേരത്തെ അറസ്റ്റിലായ എം.ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സി.എം രവീന്ദ്രന് നോട്ടീസ് അയച്ചിരിക്കുന്നത്. ഐ.ടി വകുപ്പിലെ പദ്ധതികളുമായി ബന്ധപ്പെട്ടാണ് നേട്ടീസ് നല്‍കിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി എം.ശിവശങ്കറിനെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇ.ഡി അറസ്റ്റു ചെയ്തിരുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ കള്ളപ്പണം വെളുപ്പിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എം.ശിവശങ്കറിന്റെ അറസ്റ്റ് സര്‍ക്കാരിനെയും സി.പി.എമ്മിനെയും കൂടുതല്‍ പ്രതിരോധത്തിലാക്കി. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കൂടി കേസുമായി ബന്ധപ്പെട്ട് ഇ.ഡി നോട്ടീസ് നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *