: മേലാംകോട് എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെ സാമൂഹ്യവിരുദ്ധരുടെ  ആക്രമണം.

തിരുവനന്തപുരം: മേലാംകോട് എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെ സാമൂഹ്യവിരുദ്ധരുടെ  ആക്രമണം. കരയോഗത്തിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ചട്ടമ്പി സ്വാമികളുടെ സ്മാരകം തകര്‍ത്തു.  എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരെ അധിക്ഷേപിച്ചു കൊണ്ടുള്ള  റീത്തും വച്ചിട്ടുണ്ട്.  കൊടിമരവും തകര്‍ത്തിട്ടുണ്ട്.

കരയോഗ മന്ദിരത്തിന് വലിയ നാശനഷ്ടം സംഭവിച്ചതായി എന്‍എസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്‍ പ്രസിഡന്‍റ് സംഗീത് കുമാര്‍ പറഞ്ഞു. ശബരിമല യുവതി പ്രവേശനത്തിനെതിരായി എന്‍എസ്എസ് ശക്തമായ നിലപാട് എടുത്തതാണ് ആക്രമണങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ക്രിമിനലുകളാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *