എം.ബി.ബി.എസ് സീറ്റ് തട്ടിപ്പ്; കാത്തലിക് ഫോറം ജനറല്‍ സെക്രട്ടറി ബിനു ചാക്കോ അറസ്റ്റില്‍

കോട്ടയം: എം.ബി.ബി.എസ് സീറ്റ് തട്ടിപ്പ് കേസില്‍ കാത്തലിക് ഫോറം ജനറല്‍ സെക്രട്ടറി ബിനു ചാക്കോ അറസ്റ്റില്‍.  ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം എറണാകുളത്തെ ഫ്ലാറ്റില്‍ നിന്നും കോട്ടയം വെസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് നൗഷാദില്‍ നിന്നും 20 ലക്ഷം രൂപ ബിനു ചാക്കോ തട്ടിയെടുത്തെന്നാണ് പരാതി. കൊല്ലം സ്വദേശി നൗഷാദ് നല്‍കിയ പരാതിയിലാണ് നടപടി.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ഫ്രാങ്കോ യ്ക്ക് വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത ആളായിരുന്നു ബിനു ചാക്കോ. ഫ്രാങ്കോയെ കോടതിയില്‍ ഹാജരാക്കിയ സമയത്തും ബിനുനുവിന്റെ സാന്നിധ്യം കോടതിയിലുണ്ടായിരുന്നു. ഫ്രാങ്കോ ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ സ്വീകരിക്കാന്‍ പാലാ സബ് ജയിലില്‍ മുന്നിനും ബിനു എത്തിയിരുന്നു.

തൃശൂര്‍ അമല മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് അഡ്മിഷന്‍ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സീറ്റ് ലഭിക്കാതിരുന്നതോടെ രണ്ട് ലക്ഷം രൂപ ബിനു ചാക്കോ പരാതിക്കാരന് മടക്കി നല്‍കിയയിരുന്നതായി കോട്ടയം വെസ്റ്റ് പൊലീസ്. അറസ്റ്റിലായ ബിനു ചാക്കോയെ എറണാകുളത്തുനിന്നും കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്യുകയാണ്. നാളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും എന്നാണ് പൊലീസ് നല്‍കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *